തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവല്ല നിയോജകമണ്ഡലം സമ്മേളനം കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ.റജിനോൾഡ് വർഗീസ്, പ്രൊഫ.മേഴ്‌സി ജോർജ്ജ്, കെ.എം.മാത്യു, സി.വി.വർഗീസ്,ജോസഫ് വർഗീസ്, കെ.ചന്ദ്രൻ,ഉമ്മൻ സി.ജോർജ്ജ്,കെ.രാജു, മാത്യു വേങ്ങത്തറ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.എം.മാത്യു പ്രസിഡന്റ്),സി.വി.വർഗീസ് (സെക്രട്ടറി), സി.ബി.മൂൺ (ട്രഷറർ),സൂസൻ ജെ.വർഗീസ് (വനിതാ ഫോറം കൺവീനർ).