പത്തനംതിട്ട : പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൗഡ്സ് യൂണിറ്റ്, ലഹരി വിരുദ്ധ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ, മലയാലപ്പുഴ നവജീവൻ കേന്ദ്രവും പത്തനംതിട്ട റോട്ടറി ക്ലബും ചേർന്നു നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ എക്സിബിഷൻ,ഫിലിം പ്രദർശനം എന്നിവ പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസിന്റെ അദ്ധ്യക്ഷത വഹിച്ചു. റവ.മോൻസി വി.ജേക്കബ് (നവജീവന കേന്ദ്രം) ഷീബാ ഉമ്മൻ (ലഹരി വിരുദ്ധ ക്ലബ് കൺവീനർ), പി.എസ് ബാബു (റോട്ടറി ക്ലബ് അഡ്മിനിസ്ട്രേറ്റർ),സഞ്ജയ് കുരുവിള (റോട്ടറി,ക്ലബ് പത്തനംതിട്ട പ്രസിഡന്റ്), സൂസൻ മാത്യു (ഗൈഡ്സ് ക്യാപ്റ്റൻ),മീനാ എലിസബത്ത് മത്തായി (സ്കൗട്ട് മാസ്റ്റർ) തുടങ്ങിയവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഊർജ്ജിതപ്പെടുത്തുന്നതിന് എക്സൈസ് വകുപ്പിന്റെ പൂർണ സഹകരണവും പിന്തുണയും കമ്മീഷൻ വാഗ്ദാനം ചെയ്തു.