തിരുവല്ല: കർമ്മോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കും കടകൾക്കും തുണിസഞ്ചി വിതരണവും ഇരുചക്രവാഹന റാലിയും ഇന്നു രാവിലെ 9.30ന് ചെട്ടിമുക്ക് ജംഗ്‌ഷനിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യും.വിവിധ ജംഗ്‌ഷനുകളിൽ പര്യടനം നടത്തിയ ശേഷം വള്ളംകുളം നന്നൂർ ജംഗ്‌ഷനിൽ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും.അഡ്വ.എൻ. രാജീവ്, പ്രകാശ് വള്ളംകുളം,സേതുലക്ഷ്മി, മധു പുന്നപ്ര എന്നിവർ പ്രസംഗിക്കും.