പത്തനംതിട്ട: ലോക കേരളസഭയുടെ പേരിൽ ധൂർത്ത് നടത്തി സംസ്ഥാന സർക്കാർ പ്രവാസികളെ കബളിപ്പിക്കുന്നതായി ആരോപിച്ച് ഇന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുമ്പിൽ ധർണ നടത്തുമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഐസക് തോമസിന്റെ നേതൃത്വത്തിൽ നടത്തുന്ന ധർണ രാവിലെ 10ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ ഉദ്ഘാടനം ചെയ്യും.

ഒന്നാം ലോക കേരളസഭയിലെ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കാതെ രണ്ടാമതും പ്രവാസികൾക്ക് യാതൊരു പ്രയോജനവും ഇല്ലാതെ ലോക കേരളസഭ നടത്തുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു. .