തിരുവല്ല: സാമൂഹിക ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാതെ തടഞ്ഞുവച്ച പെരിങ്ങര സർവീസ് സഹകരണ ബാങ്കിന്റെ നടപടിക്കെതിരെ സി.പി.എം പെരിങ്ങര, വേങ്ങൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി.സി.പി.എം വേങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.കെ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു.പി.ബി. സന്ദീപ്കുമാർ,കെ.രാജീവ്,കെ.എസ്.ചാക്കോ,പി.എൻ. വിജയൻ, രാധാമണി മോഹൻദാസ്,ടി.കെ.രാകേഷ്,രവീന്ദ്രൻ, പി.ഡി. ജോൺ,വിജിത്ത് എം.വി,കെ.സി. സജികുമാർ എന്നിവർ പ്രസംഗിച്ചു.