പന്തളം: തട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കർപ്പൂര ഘോഷയാത്രയും പേട്ടതുള്ളലും ശനിയാഴ്ച നടക്കും.രാവിലെ 7ന് ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര പുറപ്പെട്ട് ഒരിപ്പുറം,തോലൂഴം ശ്രീനാരായണ ഗുരു മന്ദിരം,തിരുമംഗലത്ത് മഹാദേവർ ക്ഷേത്രം,പാറക്കര, മല്ലിക, ഭഗവതിക്കും പടിഞ്ഞാറ് ഗുരു മന്ദിരം,ഗുരുനാഥൻ കാവ് ക്ഷേത്രം,പടക്കോട്ടുക്കൻ ശ്രീനാരായണ ഗുരുമന്ദിരം ആനന്ദപള്ളി ജംഗ്ഷൻ,പന്നിവിഴ മഹാദേവ ക്ഷേത്രം, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.മാമൂട് ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വർണ്ണ മനോഹരമായ കാഴ്ചകളുടെ അകമ്പടിയോടെ ആനക്കുഴിമല നട ക്ഷേത്രത്തിൽ എത്തി ചേർന്നതിനു ശേഷം പേട്ടതുള്ളൽ ആരംഭിച്ച് വൃന്ദാവനംവേണുഗോപാല ക്ഷേത്രം വഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തി സമാപിക്കും.ക്ഷേത്രത്തിലെ14ാം ഭാഗവത സപ്താഹ യജ്ഞം 8മുതൽ 14 വരെ നടക്കും.