01-open-seminar
ഓപ്പൺ സെമിനാർ മുൻ എം. എൽ. എ. പി. കെ. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം:ഇന്ത്യൻ ഭരണഘടനയും പൗരത്വ ഭേദഗതി നിയമവും എന്ന വിഷയത്തെ ആസ്പദമാക്കി പട്ടികജാതി ക്ഷേമസമിതി പന്തളം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ സെമിനാർ സംസ്ഥാന ജോയിന്റ് സെക്രട്ട​റി മുൻ എം.എൽ. എ. പി.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.കെ.മുരളി അദ്ധ്യക്ഷനായി. ഡോ.സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നട​ത്തി.സി.പി.എം. ഏരിയാസെക്രട്ടറി ഇ.ഫസൽ, വി.പി.രാജേശ്വരൻ നായർ, ടി.കെ.സതി, രാധാ രാമചന്ദ്രൻ,എച്ച്.നവാസ്.,എ.രാമൻ,എസ്.അരുൺ, സദാനന്ദിരാജപ്പൻ, പി.കെ.ശാന്തപ്പൻ എന്നിവർ പ്രസംഗിച്ചു.