പന്തളം: നഗരസഭയിൽ വ്യവസായ സഹകരണ സംഘം രൂപീകരണ യോഗത്തിൽ ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിച്ചെന്നാരോപിച്ച് യു.ഡി.എഫ്. കൗൺസിലർമാരും പ്രവർത്തകരും യോഗം ബഹിഷ്‌കരിച്ചു. ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയുംരാഷ്ട്രീയ നിറം നോക്കി പ്രവർത്തിക്കുകയും മുൻകൂട്ടി അറിയിക്കാതെ ഭാരവാഹികളെ തിരഞ്ഞടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും യു. ഡി. എഫ്. പാർലമെന്ററി പാർട്ടിയോഗം ജില്ലാ കളക്ടർ ജില്ലാ വ്യവസായ ഓഫീസർ എന്നിവരോട് അഡ്വ കെ. എസ്. ശിവകുമാർ. കെ. ആർ. വിജയകുമാർ എ. നൗഷാദ് റാവുത്തർ, ജി. അനിൽ കുമാർ, എം. ജി. രമണൻ, ആനി ജോൺ തുണ്ടിൽ ,മഞ്ജുവിശ്വനാഥ്, സുനിതാവേണു എന്നി കൗൺസിലർമാർആവശ്യപെട്ടു.