കൊടുമൺ: മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ കൊടുമൺ അങ്ങാടിക്കൽ യൂണിറ്റിലെ വൃദ്ധജനങ്ങൾക്ക് യുവാക്കൾ 2000 ലിറ്റർ വെള്ളമെത്തിച്ചു.കൊടുമൺ കിഴക്ക് മാവേലി കലാകായികസമിതിയുടെ പ്രവർത്തകരായ വിമൽ വാസുദേവ്,രാഹുൽ ആദിത്യ,അമൽ,നിതിൻ,ഗോകുൽ,സച്ചു,സായി,അക്ഷയ്,ആകാശ് എന്നിവർ ചേർന്നാണ് രണ്ടു ട്രിപ്പായി കുടിവെള്ളം എത്തിച്ചത്.മഹാത്മാ ജനസേവനകേന്ദ്രത്തിൽ കുടിവെള്ളമില്ലാതെ അന്തേവാസികൾ ദുരിതത്തിലായ
വാർത്തയും പടവും കേരളകൗമുദിയിൽനിന്ന് വായിച്ചറിഞ്ഞ കുറെ യുവാക്കളാണ് സ്വന്തം ചിലവിൽ മഹാത്മയിൽ വെള്ളം എത്തിച്ചത്.ഒന്നരലക്ഷത്തിൽപരം രൂപാ പ്രതിമാസ ശമ്പളം വാങ്ങി എ.സി.മുറിയിൽ ഇരിക്കുന്ന വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ഒരു മാസത്തിലധികമായി പരസ്പരം തർക്കിച്ചിരിക്കുന്നിടത്താണ് സ്വന്തം കൈയിൽ നിന്നും പണം മുടക്കി യുവാക്കൾ അനാഥാലയത്തിൽ കുടിവെള്ളം എത്തിച്ചത്.