തണ്ണിത്തോട്: കോന്നി ​ തണ്ണിത്തോട് റോഡിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയിലാണ് ആനക്കൂട്ടം തണ്ണിത്തോട് റോഡിലെ മുണ്ടോംമൂഴിക്കും പേരുവാലിക്കും ഇടയിൽ ഇറങ്ങിയത്.ഏറെനേരം ആന റോഡിൽ നില ഉറപ്പിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ആനകൾ വനത്തിലേക്ക് തിരികെ കയറിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.