പുത്തൂർ : സാമൂഹ്യ ക്ഷേമവകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അംഗൻവാടി വർക്കർമാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കുളക്കട, പവിത്രേശ്വരം, മൈലം പഞ്ചായത്തുകളിലെ അംഗൻവാടി വർക്കർമാർക്കാണ് ഫോണുകൾ വിതരണം ചെയ്തത്. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആർ. ദീപ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. അനിൽകുമാർ, അജയകുമാർ, കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ്, ഗ്രാമ പഞ്ചായത്തംഗം എസ്. രഞ്ജിത്ത്, സി.ഡി.പി.ഒ. ശ്രീജ എന്നിവർ സംസാരിച്ചു.