al
കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്ന കൽമണ്ഡപത്തിന്റെ മേൽക്കൂര

പുത്തൂർ: പുത്തൂരിന്റെ ചിരകാല സ്വപ്നമായ കൽമണ്ഡപം യാഥാർത്ഥ്യമാകുന്നു. മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കൽമണ്ഡപം യാഥാർത്ഥ്യമാകുന്നത്. കഴിഞ്ഞ ദിവസം കൊല്ലം കളക്ടറേറ്റിൽ എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൽമണ്ഡപം പുനർനിർമ്മിക്കാൻ തീരുമാനമായത്. 2016 നവംബർ 30 നാണ് പുത്തൂർ കൽമണ്ഡപം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർന്നത്. പാരമ്പര്യ രീതിയിൽ തന്നെയാണ് കൽമണ്ഡപത്തിന്റെ നിർമ്മാണം. കൊട്ടാരക്കര - ശാസ്താംകോട്ട റോഡിൽ നിന്ന് മൂന്നര മീറ്റർ പിറകോട്ട് മാറിയും ഞാങ്കടവ് റോഡിൽ നിന്ന് ഒന്നര മീറ്റർ മാറിയുമാണ് കൽമണ്ഡപം നിർമ്മിക്കുക.

3 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കൽമണ്ഡപം യാഥാർത്ഥ്യമാകുന്നത്.

2016 നവംബർ 30 നാണ് പുത്തൂർ കൽമണ്ഡപം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർന്നത്.

4 ലക്ഷം രൂപ മതിയാകില്ല

പി. ഐഷാ പോറ്റി എം.എൽ.എ യുടെ ഫണ്ടിൽ നിന്ന് മണ്ഡപം നിർമ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. പുനർ നിർമ്മാണത്തിന് ഈ അനുവദിച്ച തുകയേക്കാൾ കൂടുതൽ തുക വേണ്ടിവരുമെന്നാന്ന് ഉദ്യോഗസ്ഥർ പറയുന്നത്. നിർമ്മാണത്തിന് അന്തിമരൂപരേഖ തയ്യാറാക്കാൻ ഇന്ന് തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കും.