കൊല്ലം: വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ കലയുടെ കരവിരുത് കാട്ടുകയാണ് ഈ വീട്ടമ്മ. കൊല്ലം മേവറം നന്ദനത്തിൽ സ്മിത കുട്ടിക്കാലത്ത് പേപ്പറിൽ നിറയെ പൂക്കളുടെ ചിത്രങ്ങൾ വരച്ചിരുന്നു. കുടുംബ ജീവിതത്തിലേക്ക് കടന്നെങ്കിലും അവയോടുള്ള പ്രണയം വിട്ടുപോയില്ല. പാഴ് വസ്തുക്കൾ വൃത്തിയാക്കി അവയിൽ ചിത്രങ്ങൾ കോറിയുടന്നത് തുടക്കത്തിൽ ഒരു ഹോബിക്ക് ചെയ്തതാണ്. എന്നാൽ, അതിലെ കലാവിരുതിനെ മറ്റുള്ളവർ അഭിനന്ദിച്ചപ്പോൾ അതൊരു തൊഴിലാക്കി വളർത്തി.
പ്രതീക്ഷ കുടുംബശ്രീയിലെ അംഗമായ സ്മിത പ്ളാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും പഴയ തുണിത്തരങ്ങളും ശേഖരിച്ച് അതെല്ലാം അലങ്കാര വസ്തുക്കളാക്കി മാറ്റി.
വീട് അലങ്കരിക്കാനും സമ്മാനമായി നൽകാനും ഇപ്പോൾ ആവശ്യക്കാർ ഏറെയുണ്ട്. ശ്രേയസ് ഹാൻഡിക്രാഫ്റ്റ്സ് എന്ന പേര് നഗരവാസികൾക്ക് ഇപ്പോൾ സുപരിചിതമാണ്.