പുനലൂർ: സർക്കാർ ഫണ്ടിന് പുറമെ ജനകീയ പങ്കാളിത്വത്തോട് മാത്രമെ സ്കൂളുകളുടെ വികസന പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ കഴിയൂ എന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് അൻപത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ഷീജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉറുകുന്ന് കെ. ശശിധരൻ, മുംതാസ് ഷാജഹാൻ, സുജാത, ആർ. സുരേഷ്, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ജെ. രാജൻ, പി.ടി.എ പ്രസിഡന്റ് ആർ. ദിലീപ്കമാർ, പ്രിൻസിപ്പൽ എം. പീരുമുഹമ്മദ്, പ്രഥമാദ്ധ്യാപകൻ ആർ. ബിജു, റെനി ആന്റണി, വി.എസ്. മണി, എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.