ഏരൂർ: ഭാരതീപുരം പി.എച്ച് സെന്ററിനായി നിർമ്മിച്ച ഫാർമസി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷാ ഷിബു അദ്ധ്യക്ഷയായി. മന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. സന്തോഷ്, അലിൻ ലിനു, ലേഖാ അജിത്ത്, പി. അനിത, അനിത ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. വിജി റിപ്പോർട്ട് അവതരിപ്പിച്ചു.