പുത്തൂർ: കഴിഞ്ഞ മൂന്ന് വർഷമായി നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കുളക്കട ചെട്ടിയാരിഴകത്ത് പാലത്തിന്റെയും ഹൈവേ നിലവാരത്തിൽ നവീകരിക്കുന്ന ചീരങ്കാവ് - മാറനാട് പുത്തൂർ -കുളക്കട റോഡിന്റെയും നിർമ്മാണോദ്ഘാടനം താഴത്തു കുളക്കടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മുഴുവൻ 3800 കോടി രൂപയുടെ വികസനമാണ് നടന്നു വരുന്നത്. ഇതിൽ 3200 കോടി രൂപയുടെ റോഡും 412 കോടി അമ്പത്തിനാല് ലക്ഷം രൂപയുടെ പാലവും 200 കോടി രൂപയുടെ കെട്ടിടവും ഉൾപ്പെടുമെന്നും മന്തി വ്യക്തമാക്കി. അഡ്വ. പി. ഐഷാ പോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ചിറ്റയം ഗോപകുമാർ എം.എൽ.എ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രകുമാരി, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ശ്രീകല, ജില്ലാ പഞ്ചായത്തംഗങ്ങളായ ആർ. രശ്മി, അഡ്വ. എസ്. പുഷ്പാനന്ദൻ, ബി. സതികുമാരി, കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ . രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ. ദീപ, വസന്തകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. ഗീന, ഒ. ബിന്ദു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജോജ്ജ് മാത്യു, എ.എസ്. ഷാജി, ഒ. രാജൻ, അഡ്വ. എസ്. മനോജ്, കുളക്കട രാജു, പുവറ്റൂർ സുരേന്ദ്രൻ, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.