ഓച്ചിറ: വിദ്യാലയങ്ങൾ പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മഠത്തിൽക്കാരാഴ്‌മ ഗവ. എൽ. പി. എസിലെ കുട്ടികൾ സംസ്ഥാന നാടക അവാർഡ് ജേതാവും നടനുമായ തൃശ്ശൂർ ശശാങ്കനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. നാടകം, സിനിമ, സീരിയൽ മേഖലകളിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ ശശാങ്കൻ കുട്ടികളുമായി പങ്കുവെച്ചു. എസ്. എം. സി ചെയർമാൻ സതീഷ് പള്ളേമ്പിൽ, വാർഡ് മെമ്പർ മാളു സതീഷ്, പ്രധാനാദ്ധ്യാപിക കെ. എസ്. സുമ, രതീഷ് കാന്ത്, അദ്ധ്യാപകരായ ബി. സുശീല, ശ്രീജ, സജിത, സ്കൂൾ ലീഡർ അശ്വിൻ എന്നിവർ നേതൃത്വം നൽകി.