കൊല്ലം: വിദ്യാഭാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളിലേക്ക്' പദ്ധതിയുടെ ഭാഗമായി കരിമ്പാലൂർ ഗവ. എൽ.പി.എസിലെ വിദ്യാർത്ഥികൾ നാടകകൃത്തും നടനുമായ ഭാസ്കരൻനായരെ വസതിയിലെത്തി ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ജി. ഷീല പൊന്നാട അണിയിച്ചു. പത്ത് വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൂടിയായിരുന്ന ഭാസ്കരൻനായരുമായി അഭിമുഖം നടത്തി. പി.ടി.എ പ്രസിഡന്റ് മണിലാൽ, വികസന സമിതി അംഗങ്ങളായ ജയദാസ്, ബാലകൃഷ്ണൻ, അദ്ധ്യാപകരായ കെ.എസ്. സന്ധ്യ, ദിവ്യ, ആതിരാ രാജ്, ചിത്രലേഖ എന്നിവർ പങ്കെടുത്തു.