photo
കരുനാഗപ്പള്ളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ

കരുനാഗപ്പള്ളി: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ച കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്തെ മറ്റ് സ്കൂളുകൾക്ക് മാതൃകയാകുന്നു. 9 വർഷങ്ങൾക്ക് മുമ്പ് 44 വിദ്യാത്ഥികളുമായാണ് സ്കൂളിൽ എസ്.പി.സി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് രണ്ട് ബാച്ചുകളിലായി 88 വിദ്യാർത്ഥികൾ എസ്.പി.സി യിൽ പ്രവർത്തിക്കുന്നു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് ആവശ്യമായ ഡ്രില്ലും, പരേഡും ജനമൈത്രി പൊലീസാണ് നൽകുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് ഡ്രില്ലും പരേഡും. ദേശീയപാതയിൽ ട്രാഫിക് ഡ്യൂട്ടിക്കും ഇവരെ നിയോഗിക്കാറുണ്ട്. കമ്മ്യൂണിറ്റി പൊലീസ് ഓഫീസറും സ്കൂൾ അദ്ധ്യാപികയുമായ ജി. ശ്രീലതയും, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസറുമായ ഉത്തരക്കുട്ടനുമാണ് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിനാവശ്യമായ പരിശീലനം നൽകുന്നത്. സ്കൂളിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരം ഡിസംബർ 3 ന് സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് ഐ.ജി പി. വിജയൻ സ്വീകരിക്കും.