പരവൂർ: ചാത്തന്നൂർ ഉപജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഓവറാൾ രണ്ടാം സ്ഥാനവും പ്രവൃത്തി പരിചയ - ശാസ്ത്ര മേളകളിൽ മികച്ച നേട്ടവും കൈവരിച്ച പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കലാ -ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ജില്ലാ മേളകളിലെ എ ഗ്രേഡ് വിജയികളെയും അനുമോദിച്ചു. പഞ്ചയാത്ത് അംഗം എം. സന്തോഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻപിള്ള, മാതൃസമിതി അംഗം ഷൈല, പ്രഥമാദ്ധ്യാപകൻ എസ്. ശിവപ്രസാദ്, അദ്ധ്യാപകരായ വി. വിജി, എൻ. ബേബി, കെ.ആർ. റാംമോഹൻ, സി. അനിൽ എന്നിവർ സംസാരിച്ചു.