kalajadha
മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാതൃഭാഷ അവബോധ കലാജാഥയ്ക്ക് സ്വീകരണം നൽകുന്നതിനായി കരുനാഗപ്പള്ളിയിൽ ചേർന്ന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ ആർ.രവീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: 27 28, 29 തീയതികളിൽ ചാത്തന്നൂരിൽ നടക്കുന്ന മലയാള ഐക്യവേദി പത്താംസംസ്ഥാന സമ്മേളനത്തിനനുബന്ധമായി സംഘടിപ്പിച്ചിട്ടുള്ള മാതൃഭാഷാ അവബോധ ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകി. നഗരസഭാ ഓഫീസിന് സമീപം ചേർന്ന സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ് എം. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ , ജാഥാ ക്യാപ്റ്റൻ പെല്ലിശ്ശേരി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പി. പ്രകാശ് സ്വാഗതം പറഞ്ഞു. നിരവധി സംഘടനകളും ഭാഷാ സ്നേഹികളും ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. തുടർന്ന് ജാഥാംഗങ്ങൾ കവിത, നാടൻപാട്ടുകൾ, മറ്റ് കലാരൂപങ്ങളുടെ ദൃശ്യാവിഷ്ക്കാരം എന്നിവ അവതരിപ്പിച്ചു.