കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീ മാര്യേജ് കൗൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഡോ. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ദമനൻ പായിപ്ര പ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗം ശ്രീലയം ശ്രീനിവാസൻ, ഡയറക്ടർ ബോർഡ് അംഗം വി. ബേബികുമാർ, കൗൺസിലർമാരായ ആർ. പ്രേംഷാജി കുന്നത്തൂർ, നെടിയവിള സജീവൻ, അഡ്വ. സുധാകരൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഡോ. കമലാസനൻ സ്വാഗതവും വൈസ് പ്രസിഡന്റ് റാം മനോജ് നന്ദിയും പറഞ്ഞു.