kdf
ദളിത്-ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃയോഗം സഖ്യം രക്ഷാധികാരി പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: പട്ടികജാതി-പട്ടികവർഗക്കാരുടെയും ദലിത് ക്രൈസ്തവരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലപ്പോഴായി സർക്കാരിന് സമർപ്പിച്ച നിവേദനങ്ങളിലെ ആവശ്യങ്ങൾ നേടിയെടുക്കാൻ സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ദലിത്-ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി. രാമഭദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. മഹാസഖ്യം പ്രസിഡന്റ് പി.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. വി.ആർ. രാജു, നെയ്യാറ്റിൻകര സത്യശീലൻ, കെ.ടി. വിജയൻ, ബാബു ചിങ്ങാരത്ത്, കെ .മോഹനൻ, സി.കെ. സുന്ദർദാസ്, രാജൻ വെംബ്ലി, സി.ആർ. ദിലീപ് കുമാർ, ഷൈലജ നാരായണൻ, വി.ജി. ഹരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.