എഴുകോൺ: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായതത് മഹിളാ കിസാൻ സശാക്തീകരൻ പരിയോജന പദ്ധതിയുടെ ഭാഗമായി ലേബർബാങ്ക് അംഗങ്ങൾക്കുള്ള നെൽക്കൃഷി പരിശീലനവും ഞാറുനടീൽ ഉദ്ഘാടനം പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലും വനിതാ ലേബർ ബാങ്ക് രൂപീകരിച്ചു. പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് യന്ത്രവൽകൃത കൃഷിയിൽ പരിശീലനം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹ്മാൻ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ റെക്സി തോമസ്, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ എൽ. ബാലഗോപാൽ, കെ. സുമ, ബ്ലോക്ക് പഞ്ചായത്തംഗം ജെ.ആർ. അമ്പിളി, പഞ്ചായത്തംഗം രമണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. അജയ് രാജ്, സി.എഫ്. മെൽവിൻ, എച്ച്. ശ്രീലേഖ, സ്നേഹ മോഹൻ, വി.കെ. ഗോപാലകൃഷ്ണ പിള്ള, സുജാത, ഗോപിനാഥപിള്ള, കെ.എസ്. മുരളീധരൻ, ഐ.വി. സുമ, സി. സജീവ് എന്നിവർ സംസാരിച്ചു.