പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 694-ാം നമ്പർ പുളിവിള ശാഖാ വാർഷിക പൊതുയോഗം പത്തനാപുരം യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അച്ചു മനോഹർ വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ പി. ലെജു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എൻ.ഡി. മധു, എൻ.പി. ഗണേശ്കുമാർ, വനിതാസംഘം കേന്ദ്രസമതി അംഗം എ.സി. ലാലി, ശാഖാ ഭാരവാഹികളായ ഗോപിനാഥൻ, ജയശ്രീ ആനന്ദ്, ശുഭാംഗദൻ, ബൈജു, ജയരാജ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് ആർ. സുന്ദരേശൻ സ്വാഗതവും എം.കെ. വിശ്വംഭരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എം.കെ. വിശ്വംഭരൻ (പ്രസിഡന്റ് ), ഡി. ജയശ്രീ ആനന്ദ് (വൈസ് പ്രസിഡന്റ്), കെ. ഗോപിനാഥൻ (സെക്രട്ടറി), പി. ലെജു, എസ്. കല, ഡി. അനിമോൻ, ടി. വിൽസൺ, ടി.സുരാജ്, കെ. ഉത്തമൻ, എ.സി.ലാലി, സുബിത്(കമ്മിറ്റി അംഗങ്ങൾ), പങ്കജാക്ഷൻ, ജി.എസ്. രാജവല്ലി, പൂജ പ്രസന്നൻ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.