പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളും ജൂബിലി സ്മാരക മന്ദിരോദ്ഘാടനവും നടത്തും. ഇതിന് മുന്നോടിയായി 51അംഗം സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എൻ. കോമളകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ്, വാർഡ് കൗൺസിലർ സഞ്ജു ബുഖാരി, പി.ടി.എ വൈസ് പ്രസിഡന്റ് ദീപു, പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, പ്രഥമാദ്ധ്യാപിക റാണി എസ്. രാഘവൻ, സ്റ്റാഫ് സെക്രട്ടറി കെ. സജിത്ത്, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം രക്ഷാധികാരികളായി മന്ത്രി കെ. രാജു, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, സ്കൂൾ മുഖ്യരക്ഷാധികാരി മുരളീധരൻ, സ്കൂൾ മാനേജർ കെ. സുകുമാരൻ എന്നിവരെ തിരഞ്ഞെടുത്തു. ഇതിന് പുറമേ സ്വാഗത സംഘം ഭാരവാഹികളായി സി.വി. വിജയകുമാർ(ചെയർമാൻ) , എ.ആർ. പ്രേംരാജ് ( ജനറൽ കൺവീനർ), ഡി. ദിനേശൻ ( പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), ശ്രീകുമാർ (കൺവീനർ), സുരേഷ് കുമാർ ബാബു ( പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ), സജിത്ത് (കൺവീനർ), ഷാജഹാൻ ( റിസഫ്ഷൻ കമ്മിറ്റി ചെയർമാൻ), അനിത (കൺവീനർ), പി. വിജയൻ (സ്പോർട്സ് കമ്മിറ്റി ചെയർമാൻ), സാബു (കൺവീനർ), ശ്രീകുമാരി (അക്കാഡമിക് കമ്മിറ്റി ചെയർപേഴ്സൺ), അനി (കൺവീനർ) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.