എഴുകോൺ: എസ്.എൻ. ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ 19 മുതൽ 22 വരെ എഴുകോൺ പഞ്ചായത്ത് മഹാത്മാ ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധനത്തിന്റെ ഭാഗമായി 829-ാം നമ്പർ കരുവേലിൽ ശാഖയിൽ കുടുംബ സംഗമം നടന്നു. രഹ്ന ഗുരുദേവദർശന പഠന ക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് തുളസീധരൻ, സെക്രട്ടറി കെ.എസ്. ദേവ്, വൈസ് പ്രസിഡന്റ് ഉദയൻ, ട്രഷറർ ബി. അനീഷ് എന്നിവർ നേതൃത്വം നൽകി.