photo
ശിവഗിരി തീർത്ഥാനടത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ സൗത്ത് ഇന്ത്യൻ വിനോദ് വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി: 87-ാം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരി മഠം കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ജില്ലാതല സാഹിത്യ മത്സരങ്ങൾ സമാപിച്ചു. ടി.കെ. കുമാരൻ സ്മാരക ഗുരുപ്രാർത്ഥാനാ ഹാളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം കുട്ടികൾ പങ്കെടുത്തു. ഗുരുദേവ കൃതികളുമായി ബന്ധപ്പെട്ട് 17 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് ശിവഗിരിയിൽ നടത്തുന്ന സംസ്ഥാനതല മത്സങ്ങളിൽ പങ്കെടുക്കാം. മത്സരങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനം ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. ഹരീഷ്, മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ, വി. ചന്ദ്രാക്ഷൻ, പന്മന സുന്ദരേശൻ, തയ്യിൽ തുളസി, സുഭദ്രാ ഗോപാലകൃഷ്ണൻ, ശാന്താ ചക്രപാണി, പ്രസന്ന എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ സൗത്ത് ഇന്ത്യൻ വിനോദ് വിതരണം ചെയ്തു.