കൊല്ലം: ഗുരുദേവ കൃതിയായ ജനനീ നവരത്ന മഞ്ജരി ആസ്പദമാക്കി കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ആഭിമുഖ്യത്തിൽ 6402ാം നമ്പർ മയ്യനാട് താന്നി ശാഖയിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് ഭക്തിയുടെ നവ്യാനുഭവം സമ്മാനിച്ചു.
യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി. സുഭഗൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ ജനനീ നവരത്ന മഞ്ജരിയിലെ ഓരോ വരിയും ചൊല്ലി അർത്ഥം വിശദീകരിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, ആർ.ഡി.സി ചെയർമാൻ മഹിമാ അശോകൻ, യൂണിയൻ മേഖലാ കൺവീനറും യൂണിയൻ കൗൺസിലറുമായ ഇരവിപുരം സജീവൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ.എസ്. സുലേഖ, യൂണിയൻ കൗൺസിലർമാരായ ബി.പ്രതാപൻ, ഷാജി ദിവാകർ, അഡ്വ. ഷേണാജി തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഷൈജു ഗോപി സ്വാഗതവും കോമളവല്ലി ടീച്ചർ നന്ദിയും പറഞ്ഞു.