c
അധിപ

എഴുകോൺ: ട്യൂഷന് പോകുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. എഴുകോൺ മുക്കണ്ടം ചേക്കോട്ടുവിള വീട്ടിൽ ഷിജു -സിമി ദമ്പതികളുടെ മകൾ അധിപയ്ക്കാണ് (13) തെരുവ് നായയുടെ കടിയെറ്റത്. കുണ്ടറ ലിറ്റിൽ ഫ്ളവർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അധിപ. ഇന്നലെ വൈകിട്ട് 2ഓടെ അധിപയും അനിയൻ അദ്വൈതും ട്യൂഷന് പോകുന്ന വഴി എഴുകോൺ ഗവ. എൽ. പി.സ്കൂളിന് സമീപത്തെ ഇടവഴിൽ വച്ച് നായ ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇരു കൈകളിലും വിരലുകളിലും കൈപ്പത്തികളിലും സാരമായി കടിയേറ്റ അധിപയെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. എഴുകോണിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.