ksktu
കെ.എസ്.കെ.റ്റി.യു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അഞ്ചലിൽ നടന്ന റാലി

അഞ്ചൽ: രണ്ടു ദിവസമായി അ‌ഞ്ചലിൽ നടന്ന കെ.എസ്.കെ.റ്റി.യു. ജില്ലാ സമ്മേളനം സമാപിച്ചു. കോളേജ് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. റാലിക്ക് സി.പി.എം. നേതാക്കളായ എസ്. ജയമോഹൻ, ഡി. വിശ്വസേനൻ, കെ. ബാബുപണിക്കർ, റ്റി. അജയൻ, മോഹൻകുമാർ, പി.വി. സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

മാർക്കറ്റ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം, മുൻ എം.പി. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.റ്റി.യു. ജില്ലാ പ്രസിഡന്റ് പി.വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സുദേവൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹൻ, രാജപ്പൻ നായർ, എ. മുഹമ്മദ്, ഡി. വിശ്വസേനൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ.ജി. കനകം (പ്രസിഡന്റ്), എം.ഇ. ആൽഫ്രഡ്, പി. സത്യദേവൻ, ഭവാനി ടീച്ചർ, സുരേഷ് ബാബു (വൈസ് പ്രസിഡന്റുമാർ), പി.വി. സത്യൻ (സെക്രട്ടറി) ഡി. വിശ്വസേനൻ, എം.എം. മുഹമ്മദ്, ആർ. ശ്രീനിവാസൻ, കെ. ഹർഷകുമാർ, ഡി. തങ്കപ്പൻ (ജോ. സെക്രട്ടറി) പി. തങ്കപ്പൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.