kunnathur
ഐക്യ കർഷക സംഘം കുന്നത്തൂർ നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: കടക്കെണി മൂലം നട്ടം തിരിയുന്ന കർഷകരുടെ കണ്ണീര് കാണാൻ കഴിയാത്ത കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ കർഷക ദ്രോഹ നിലപാടുകൾ അവസാനിപ്പിക്കണമെന്ന് ഐക്യ കർഷക സംഘം കുന്നത്തൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ സെക്രട്ടറി സൈമൺ ഗ്രിഗറി അദ്ധ്യക്ഷത വഹിച്ചു. ഉല്ലാസ് കോവൂർ, തുണ്ടിൽ നിസാർ, കെ. രാജി, എൽ. രാജൻ, ജി. വിജയൻ പിള്ള, കെ. രാമൻപിള്ള, എസ്. വേണുഗോപാൽ, രാമചന്ദ്രകുറുപ്പ്, ശ്രീകുമാർ വേങ്ങ, ജിജോ ജോസഫ്, സുഭാഷ് എസ്. കല്ലട, തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റായി എൽ. രാജനെയും സെക്രട്ടറിയായി എസ്. വേണുഗോപാലിനെയും തിരഞ്ഞെടുത്തു.