അഞ്ചാലുംമൂട്: വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഗാനരചയിതാവും കവിയുമായ ദേവീപ്രസാദ് ശേഖറിനെ പ്രാക്കുളത്തെ വസതിയിലെത്തി ആദരിച്ചു. അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന എ.ആർ. രാജരാജവർമ്മ വലിയകോയി തമ്പുരാന്റെ എഴുത്തുമേശയും കുഞ്ഞുണ്ണിമാഷ്, എം.പി. അപ്പൻ എന്നിവർ ഉപയോഗിച്ച പേനയും വിദ്യാർത്ഥികൾ നോക്കികണ്ടു. പ്രഥമാദ്ധ്യാപിക കെ.ജി. ലിനി, അദ്ധ്യാപകരായ അൻസാർ, സി.ജെ. ബീന, സുനികുമാരി, ദീപ എന്നിവർ പങ്കെടുത്തു.