കൊല്ലം: സംസ്ഥാനത്ത് പൊലീസ് രാജാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ. എസ് .യു സംസഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെ ആക്രമിച്ച എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു നടന്ന മാർച്ചിൽ പൊലീസിന്റെ അക്രമത്തിനിരയായി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയനെയും ഭാരവാഹികളെയും സന്ദർശിച്ചപ്പോഴാണ് ഈ വിമർശനം നടത്തിയത്.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.ആർ. പ്രതാപൻ, യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളം തുടങ്ങിയവരും ചെന്നിത്തലയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.