കൊല്ലം: പത്തനാപുരം ഗാന്ധിഭവനിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. എച്ച്.ഐ.വി ബാധിതരായ ആറ് അന്തേവാസികൾക്കൊപ്പം ഗാന്ധിഭവനിലെ ആരോഗ്യവിഭാഗം പ്രവത്തകരും ചേർന്ന് ദീപം തെളിച്ച് എയ്ഡ്‌സ് ദിന സന്ദേശം പകർന്നു. ഗാന്ധിഭവനിൽ ഇപ്പോൾ എച്ച്.ഐ.വി. ബാധിതരായ ഏഴ് അന്തേവാസികളുണ്ട്. കുടുംബാന്തരീക്ഷത്തിലുള്ള താമസവും സ്‌നേഹപരിചരണങ്ങളും കൊണ്ട് അവരെല്ലാം സന്തോഷത്തോടെ ഇവിടെ കഴിയുന്നു.