കൊല്ലം: നീണ്ടകര കോസ്റ്റൽ പൊലീസിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ തീരദേശവാസികൾക്കും മത്സ്യതൊഴിലാളികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പും ആർദ്രം ജനകീയ ക്യാമ്പെയിന്റെ ഭാഗമായുള്ള രക്ത പരിശോധനയും ബോധവത്കരണവും നടന്നു. കൊല്ലം തോപ്പ് സെന്റ് സ്റ്റീഫൻസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ജെ. മണികണ്ഠൻ, ഡോ. ആർ. സന്ധ്യ എന്നിവർ ബോധവത്കരണ ക്ളാസ് നയിച്ചു. ഡിവിഷൻ കൗൺസിലർ വിനീത വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഷാഫി സ്വാഗതവും എസ്.ഐ എം.സി. പ്രശാന്തൻ നന്ദിയും പറഞ്ഞു.
എസ്.ഐ ഭുവനദാസ്, എ.എസ്.ഐമാരായ സെബാസ്റ്റ്യൻ, ഡി. ശ്രീകുമാർ, ഷാൻ വിനായക്, എസ്. അശോകൻ, കടലോര ജാഗ്രത സമിതി അംഗങ്ങളായ ഫ്രെഡി, എസ്. സ്റ്റീഫൻ, കുഞ്ഞുമോൾ എന്നിവർ നേതൃത്വം നൽകി. നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യ കൊതുകുവലകളുടെ വിതരണവും നടന്നു.