sndp
എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന മാസാചരണത്തിന്റെ ഉദ്ഘാടനം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലനന്ദ നിർവഹിക്കുന്നു

കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന മാസാചരണത്തിന് തുടക്കമായി. 87-ാം ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യൂണിയനും ശാഖകളും സംയുക്തമായി തീർത്ഥാടന മാസാചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി 7 പഞ്ചായത്തുകളിലും ഭവന സന്ദർശനം, ശ്രീനാരായണ ധർമ്മ പ്രചാരണം, പഞ്ചായത്തുതലത്തിൽ ശാഖകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണ പരമ്പര, ചികിത്സാ ധനസഹായ നിധി സമാഹരണം എന്നിവ നടക്കും. സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി അസ്പർശാനന്ദ, ദമനൻ പായിപ്ര, ആശാ പ്രദീപ് തുടങ്ങിയവർ പ്രഭാഷണ പരമ്പരകൾ നയിക്കും. 29ന് വൈകിട്ട് 3ന് ശിവഗിരി തീർത്ഥാടന മാസാചരണത്തിന്റെ സമാപനം പതാരത്ത് നടക്കും. ശിവഗിരി തീർത്ഥാടന മാസാചരണത്തിന്റെ ഉദ്ഘാടനം ആനയടി ശാഖയിൽ ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലനന്ദ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി രാജൻ മഞ്ചേരി പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീലയം ശ്രീനിവാസൻ, വി. ബേബി കുമാർ, യൂണിയൻ കൗൺസിലർമാരായ ദിവാകരൻ തഴവാവിള, അഡ്വ. സുധാകരൻ, അഡ്വ. സുഭാഷ് ചന്ദ്രബാബു, ആർ. പ്രേം ഷാജി കുന്നത്തൂർ, നെടിയവിള സജീവൻ, അഖിൽ സിദ്ധാർത്ഥ്, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ സുഭാഷ് ചന്ദ്രൻ, ആർ. സുഗതൻ, എസ്. രഞ്ജിത്ത്, മധു കണ്ണമം, എൻ. ഗദാധരൻ, വി.കെ. സജികുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ സ്വാഗതവും ആനയടി ശാഖാ പ്രസിഡന്റ് ആർ.എസ്. അജിത്ത് നന്ദിയും പറഞ്ഞു.