ഓയൂർ: വൈ.എം.സി.എ കൊല്ലം സബ് റീജിയന്റെയും ഓയൂർവൈ.എം.സി.എയുടെയും സംയുക്താഭിമുഖ്യത്തിൽ
വൈ.എം.സി.എ നേതാവായ കെ. തമ്പി അനുസ്മരണ സമ്മേളനവും പ്രാർത്ഥനാ സംഗമവും നടത്തി. സമ്മേളനം കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ എ.കെ. സന്തോഷ് ബേബി ധ്യാന പ്രസംഗവും സബ് റീജിയൻ ചെയർമാൻ എം. തോമസ് കുട്ടി അനുസ്മരണ പ്രഭാഷണവും നടത്തി. ഇമ്മാനുവേൽ മാർത്തോമ്മ പളളി വികാരി .ജേക്കബ് പോൾ അദ്ധ്യക്ഷത വഹിച്ചു. പി.എ. സജിമോൻ എൻഡോവ്മെന്റ് വിതരണം ചെയ്തു. സബ് റീജിയൻ ഭാരവാഹികളായ ജയിംസ് ജോർജ്, കെ.കെ. കുര്യൻ, ഒ. രാജു, ഓയൂർ യൂണിറ്റ് ഭാരവാഹികളായ ടി.കെ. ജേക്കബ്, പി. പാപ്പച്ചൻ, ജോൺ കുട്ടി ജേക്കബ് എന്നിവർ സംസാരിച്ചു.