dr-m-t-yakoba-87
ഡോ. എം.ടി. യാക്കൂബ്

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ച ഡോ. എം.ടി. യാക്കൂബ് (87)​ നിര്യാതനായി. ആശുപത്രി റോഡ് വി. ആർ.എ 7 മോളയിൽ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം

സംസ്കാരം ഇന്ന് വൈകിട്ട് 3ന് കടപ്പാക്കട സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ സെമിത്തേരിയിൽ നടത്തും. അങ്കമാലി മോളയിൽ കുടുംബാംഗമാണ് ഡോ. യാക്കൂബ്.

വിരമിച്ചശേഷം ദാമോദരൻ മെമ്മോറിയൽ ആശുപത്രിയിൽ കുറച്ചുകാലം സേവനം അനുഷ്ഠിച്ചിരുന്നു. കൊല്ലം ഫിസിഷ്യൻ ക്ലബ്ബിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു. അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റ്‌, കൊല്ലം ഐ.എം.എ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലീല ആലപ്പുഴ പൂപ്പള്ളി കുടുംബാംഗമാണ്.മക്കൾ: സുശീൽ ജേക്കബ് (ഡയറക്ടർ, സി മൊബൈൽ ), ഡോ. സുമിത (അനസ്തേഷ്യസ്റ്റ്, ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം ). മരുമക്കൾ: മറിയം (എൻജിനീയർ), ഡോ. റോജിൻ എബ്രഹാം (ന്യൂറോ സർജൻ, ഹോളി ക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ).