photo
ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ എം ശോഭന അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, മുനിസിപ്പൽ എൻജിനിയർ എ. ഹണി, സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, വനിതാ കമ്മിഷൻ അംഗം എം.എസ്. താര, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി. ശിവരാജൻ, സുബൈദ കുഞ്ഞുമോൻ, വസുമതി രാധാകൃഷ്ണൻ, സുരേഷ് പനക്കുളങ്ങര, എം. മഞ്ജു, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, സി.ഡി.എസ് ചെയർപേഴ്സൺ അനിത, നഗരസഭാ സെക്രട്ടറി ഷെർളാബീഗം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.