കൊല്ലം: അഞ്ചൽ ഗവ. സ്കൂളിൽ വിനോദയാത്രയ്ക്ക് പോകാൻ എത്തി അഭ്യാസ പ്രകടനം നടത്തിയതിന്റെ പേരിൽ നടപടി നേരിട്ട ബസിന്റെ ഉടമകൾ മോട്ടോർവാഹന വകുപ്പിനെ വെല്ലുവിളിച്ചു. ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്ക് മാത്രമേ റദ്ദാക്കാൻ സാധിക്കൂവെന്നും രണ്ടുമാസം കഴിഞ്ഞാൽ ഇവർ തന്നെ ബസുകൾ ഓടിക്കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. നടപടി നേരിട്ട ലൂമിയർ ബസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ ഇതു പിൻവലിച്ചു.
ഈ ഡ്രൈവർമാരടെ വാഹനം ഓടിച്ചുള്ള പരിചയം വളരെ വലുതാണ്. രണ്ടുമാസത്തിന് ശേഷം അവർ തന്നെ ഈ ബസുകൾ ഓടിക്കുമെന്നും ബസുടമകൾ പറയുന്നു.
ഓടുന്ന വണ്ടിയിൽ നിന്ന് ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് ലൂമിയർ ബസിലെ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കാനുള്ള നീക്കവും മോട്ടോർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ അഞ്ച് ബസുകളുടെ ഫിറ്റ്നസാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിന് പുറമെ, 55 ബസുകൾക്ക് പഴയീടാക്കുകയും ചെയ്തിരുന്നു.