കൊല്ലം: സർക്കാരിന്റെ പ്രഖ്യാപിത പ്ലാസ്റ്റിക് നിരോധനം സമ്പൂർണ്ണമാക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, യുവജന, സാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, വ്യാപാര സുഹൃത്തുക്കൾ, വിദ്യാർത്ഥികൾ, സർവീസ് സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ ജനവിഭാഗങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഖിലേന്ത്യ സംസ്ഥാന ഐക്യദാർഢ്യസമിതി (ഐപ്‌സോ) ജില്ലാസമ്മേളനം പ്രമേയത്തിൽ അഭ്യർത്ഥിച്ചു.
കടപ്പാക്കട കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഐപ്‌സോ സംസ്ഥാന പ്രസിഡന്റ് സി.പി നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി. എം മാത്യൂസ് പതാക ഉയർത്തി. ജില്ലാസെക്രട്ടറി ദിലീപ് തമ്പി അനുശോചന പ്രമേയവും പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബി രമേഷ് ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് ബി. എസ് ജഗൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ. മോഹനൻ, എ. ബിജു, ജി. മുരളീധരൻ, കൗൺസിലർ ചിന്ത എൽ. സജിത്ത് തുടങ്ങിയവർ സംസാരിച്ചു. പി. ഉഷാകുമാരി സ്വാഗതവും ബി ശശി നന്ദിയും പറഞ്ഞു.
'പരിസ്ഥിതിയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.പി.ഐ സംസ്ഥാനകൗൺസിൽ അംഗം ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഐപ്‌സോ സംസ്ഥാനസെക്രട്ടറി സി.ആർ ജോസ്‌പ്രകാശ് മോഡറേറ്ററായിരുന്നു. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി വി. ആർ അജു, ജോയിന്റ് കൗൺസിൽ ജില്ലാസെക്രട്ടറി കെ. വിനോദ് എന്നിവർ സംസാരിച്ചു. ജഗദീഷ് പ്രസാദ് സ്വാഗതവും കെ. ബി ബിജു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി. ആർ അജു (പ്രസിഡന്റ്), സി. ശശി, കെ. സി പ്രഭ (വൈസ്‌പ്രസിഡന്റുമാർ), ദിലീപ് തമ്പി (സെക്രട്ടറി), കെ. രവീന്ദ്രൻപിള്ള (ട്രഷറർ), കെ. പി സജിനാഥ്, കെ. ബി ബിജു (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.