sndp
പ്ലാത്തറ ശാഖയിലെ കുടുംബ യോഗവും സമൂഹ പ്രാർത്ഥനയും പുനലൂർ യൂണിയൻ പ്രസിഡൻറ് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 2837-ാം നമ്പർ മഹാകവി കുമാരനാശാൻ മെമ്മോറിയൽ പ്ലാത്തറ ശാഖയിൽ ചേർന്ന കുടുംബ യോഗവും സമൂഹ പ്രാർത്ഥനയും പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി. സുഭരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോമരാജൻ, സെക്രട്ടറി സന്തോഷ്, യൂണിയൻ പ്രതിനിധി വി. പ്രകാശ്, വനിതാസംഘം പുനലൂർ യൂണിയൻ എക്സിക്യൂട്ടീവ് അംഗം സന്ധ്യപ്രകാശ്, വനിതാസംഘം ശാഖാ സെക്രട്ടറി അംബികാദേവി, യൂണിയൻ പ്രതിനിധി പ്രിയ സതീശൻ, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് മൃണാൾ സത്യൻ തുടങ്ങിയവർ സംസാരിച്ചു.