കൊല്ലം: ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബിന്റെ 29-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാകായികമേള സംഘടിപ്പിച്ചു. ടെർക് ഗ്രൗണ്ടിൽ നടന്ന മേള കമ്പനി ജനറൽ മാനേജർ വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് യൂണിറ്റിലെ ജീവനക്കാരുടെയും അവരുടെ കുട്ടികളുടെയും വിനോദത്തിനും സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 250 ഓളം പേരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ മത്സരവും അരങ്ങേറി.