എഴുകോൺ: വട്ടിപ്പലിശകാരെ ഗ്രാമങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ് മുറ്റത്തെ മുല്ല പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എഴുകോൺ സർവീസ് സഹകരണ ബാങ്കിൽ ലഘു ഗ്രാമീണ വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുറ്റത്തെ മുല്ല പദ്ധതിയിലൂടെ ലഭിക്കുന്ന പലിശയുടെ ഒൻപത് ശതമാനം ബാങ്കിനും മൂന്ന് ശതമാനം കുടുംബശ്രീ യൂണിറ്റിനും നൽകും. ഒരുരൂപ കുടിശിക ഇല്ലാത്ത വായ്പാ പദ്ധതിയാണ് ഇത്. ഇങ്ങനെയുള്ള വിപ്ലകരമയ പല പദ്ധതികളും സഹകരണ സംഘങ്ങൾ വഴി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പി.ഐപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. പുഷ്പാനന്ദൻ, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൾ ഗഫാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രതീഷ് കിളിത്തട്ടിൽ, രഞ്ജിനി അജയൻ, സഹകരണ സംഘം കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാർ ടി.ആർ. ഹരികുമാർ, ബാങ്ക് ബോർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് ആർ. ഗോപു കൃഷ്ണൻ സ്വാഗതവും സെക്രട്ടറി കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.