കൊല്ലം: കൊല്ലം എസ്.എൻ കോളേജിലെ സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള അക്ഷരക്കളരിയുടെ 2019 - 20 വർഷത്തെ പ്രവർത്തനോദ്ഘാടനം നോവലിസ്റ്റ് ആർ. രാജശ്രീ നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ആർ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്.വി. മനോജ്, ഡോ. ജോഷി, ഡോ. അനിൽ രാജ്, യു. അധീശ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആർ. രാജശ്രീയുടെ നോവലായ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥയെ ആസ്പദമാക്കി ചർച്ചയും നടന്നു. ഡോ. ജയശ്രീ, ഡോ. ശ്രീജ, യു. അധീശ് തുടങ്ങിയവർ ചർച്ച നയിച്ചു. ഡോ. ഷാജി ബി. സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ഹാരിസ് നന്ദിയും പറഞ്ഞു.