sasa
സിംഗിംഗ് ആർട്ടിസ്റ്ര് അസോസിയേഷന്റെ കുടുംബസംഗമം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രൊഫഷണൽ ഗായകരുടെ കൂട്ടായ്മയായ സിംഗിംഗ് ആർട്ടിസ്റ്ര് അസോസിയേഷന്റെ കുടുംബസംഗമവും തിരിച്ചറിയൽ കാർഡ് വിതരണവും ചിന്നക്കട ശങ്കർ നഗർ റിക്രിയേഷൻ ഹാളിൽ നടന്നു.
എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.എഫ്. ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ പ്രേംരാജ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. അനന്തകൃഷ്ണൻ സ്വാഗതവും ട്രഷറർ ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത വിരുന്ന് അരങ്ങേറി.