venad
തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ നടന്ന വേണാട് സഹോദയ കിഡ്സ് ഫെസ്റ്റ് സമാപന സമ്മേളനം മന്ത്രി ജെ. മേഴ്‌സികുട്ടി അമ്മ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ നടന്ന വേണാട് സഹോദയ കിഡ്സ് ഫെസ്റ്റിൽ അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ ഓവറാൾ കിരീടവും പൂതക്കുളം ഐശ്വര്യ പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും നേടി. ടി.കെ.എം സെന്റിനറി പബ്ലിക് സ്കൂൾ കാറ്റഗറി 2 ൽ ചാമ്പ്യൻ പദവിയും നേടി. സമാപന സമ്മേളനത്തിൽ വേണാട് സഹോദയ പ്രസിഡന്റും തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ ചെയർമാനുമായ ഡോ.കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. 22 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ കിഡ്സ് ഫെസ്റ്റിൽ മാറ്റുരച്ചു. പ്ലേ ക്ലാസ് കാറ്റഗറി 1 കാറ്റഗറി 2 എന്നീ വിഭാഗങ്ങളിലായി 29 ഇനങ്ങളിലായിരുന്നു മത്സരം.

വേണാട് സഹോദയയിലെ മാനേജർമാരെയും പ്രിൻസിപ്പൽമാരെയും ആദരിച്ചു. വേണാട് സഹോദയ പേട്രൺ ഡോ.വി.കെ. ജയകുമാർ, സെക്രട്ടറി പി.എസ്. സരള കുമാരി, ട്രഷറർ സ്മിത തോംസൺ, വൈസ് പ്രസിഡന്റ് ഫാ.ജാക്സൺ,സീനത്ത് നിസ, സബൂറാ ബീഗം, ശ്രീന, ഡോ.ജ്യോതി എന്നിവർ സംസാരിച്ചു. എം. നൗഷാദ് എം.എൽ.എ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു.