ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം ഓടനാവട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ വെളിയം റീജിയണൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചെറുകിട വ്യവസായ ബോധവൽകരണ ക്ലാസ് നടന്നു. ഗുരുദേവ പ്രചാരണ സഭ താലൂക്ക് പ്രസിഡന്റ് എസ്. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാതൃകാദ്ധ്യാപകൻ കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ഓടനാവട്ടം ബ്രാഞ്ച് മാനേജർ അഭിലാഷ് രവി, ഹരിതകേരള മിഷൻ കോ ഓർഡിനേറ്റർ ചാത്തന്നൂർ സുജൻ, ശാഖാ സെക്രട്ടറി ഡോ.കെ.എസ്. ജയകുമാർ, സുഭാഷ് കുമാർ, പരുത്തിയറ ശാഖാ സെക്രട്ടറി പ്രസാദ് എന്നിവർ സംസാരിച്ചു.