കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് ശമ്പളം ബാങ്കിലൂടെ നൽകാതെ നേരിട്ട് ഫാക്ടറിയിൽ നൽകുന്നത് തുടരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്റിക്കും കേന്ദ്ര ധനകാര്യമന്ത്റിക്കും സമർപ്പിക്കുന്ന ഭീമ ഹർജിയിലെ ഒപ്പിടൽ ചടങ്ങ് എഴുകോൺ പരുത്തുംപാറ കാഷ്യു കോർപ്പറേഷൻ ഫാക്ടറി പടിക്കൽ സി.ഐ.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗം മുരളി മടന്തകോട് ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാരി അദ്ധ്യക്ഷയായിരുന്നു. പി.തങ്കപ്പൻപിള്ള, എഴുകോൺ സന്തോഷ്, കെ.ഓമനക്കുട്ടൻ, കെ.കൃഷ്ണകുമാർ, സരസമ്മ, ഉഷ ആന്റണി, പ്രസന്ന എന്നിവർ സംസാരിച്ചു